കൂറ്റനാട്: പെരിങ്ങോട്ടെ റണ്ണേഴ്സ് ഗ്രൂപ്പ് ഞായറാഴ്ച രാവിലെ അഞ്ച് കിലോമീറ്റർ കൂട്ടയോട്ടം നടത്തി. ഞായറാഴ്ച നടത്തിയ കൂട്ടയോട്ടത്തിന് റണ്ണേഴ്സ് ഗ്രൂപ്പിലെ നാലുപേർകൂടി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന്റെ മധുരവുമുണ്ട്.
യു. മഹേഷ് (അസി. പ്രി സൺ ഓഫീസർ), സി.കെ. അജിത് (സിവിൽ പോലീസ് ഓഫീസർ), പി. റിനീഷ (വനിതാ സിവിൽ എക്സൈസ് ഓഫീസർ), കെ.കെ. സുചി ത്ര (ബീറ്റ് ഫോറസ്റ്റ് ഓഫീസർ) എന്നിവരാണ് ജോലിക്കാരായത്. ഇതിനകം 30 ലധികം പേരെയാണ് സൗജന്യ പരിശീലനം നൽകി പെരിങ്ങോട് റണ്ണേഴ്സ് ഗ്രൂപ്പ് സർക്കാർ ഉദ്യോഗസ്ഥരാക്കിയത്.
ജോലിയിൽ പ്രവേശിക്കു ന്നവരെ അനുമോദിക്കുന്നതി നായി പെരിങ്ങോട് എച്ച്എ സ് മൈതാനത്ത് ഒരുക്കിയ ചടങ്ങിൽ മുഖ്യപരിശീല കൻ എം.പി. മണി (ഫോ റസ്റ്റ് റേഞ്ച് ഓഫീസർ, തൃശ്ശൂർ), കെ. ശിവശങ്കരൻ, പി.വി. രവി, ഡോ. രാധികാ ശ്രീകുമാർ, സി.പി. ശിവകു മാർ, ടി. ധർമരാജൻ, എം.പി. വിജയൻ, എം. ഉഷ, വി.ജി. വിപിൻ, പി.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Good work done👍🏻
മറുപടിഇല്ലാതാക്കൂ