തൃത്താല: ഭാരതീയ ജനതാ പാർട്ടി പട്ടിത്തറ കക്കാട്ടിരി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വികസിത കേരളം നിശാ ശിൽപ്പശാല ആലൂർ ശ്രേയസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മഴക്കാലത്തിനു മുൻപ് ഗ്രാമീണ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിൽ പട്ടിത്തറ പഞ്ചായത്ത് പൂർണ്ണ പരാജയമാണെന്ന് അഭിപ്രായപ്പെട്ടു.
ബിജെപി പാലക്കാട് വെസ്റ്റ് ജില്ല സെക്രട്ടറി കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കപൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് കപൂർ മണ്ഡലം സെക്രട്ടറി സുധീഷ് കുറുപ്പത്ത് മണ്ഡലം ജനറൽ സെക്രട്ടറി നാരായണൻകുട്ടി
കക്കാട്ടിരി ഏരിയ പ്രസിഡന്റ് രാജേഷ് കൊളപ്പുറത്ത് പട്ടിത്തറ ഏരിയ പ്രസിഡന്റ് പി കെ മിഥുൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.