ആറങ്ങോട്ടുകര: തിരുമ്മിറ്റക്കോട് - ദേശമംഗലം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെ വി വി ഇ എസ് പാലക്കാട് ജില്ല വൈസ് പ്രസിഡണ്ട് ടി. പി. ഷെക്കീർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് മഖ്യപ്രഭാഷണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡണ്ട് എ. കെ. അബുബക്കറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് പി. എ. റിയാസ് വാർഷിക റിപ്പോർട്ടും, ട്രഷറർ വി.വി. പ്രഷോഭ് കുമാർ കണക്കും അവതരിപ്പിച്ചു.
തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ഉണ്ണിക്ക് യൂണിറ്റ് അംഗങ്ങളിൽ നിന്നും സമാഹരിച്ച ധനസഹായം ഉണ്ണിയുടെ കുടുംബത്തിന് കൈമാറി.
മുതിർന്ന വ്യാപാരികളായ ഉണ്ണികൃഷ്ണനേയും, വിശ്വനാഥനേയും യോഗത്തിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകി അനുമോദിക്കുകയു ചെയ്തു.
ആറങ്ങോട്ടുകര വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഇ. ആർ. റെനിൻ, വൈസ് പ്രസിഡണ്ട് കെ. അഷറഫ്, സെക്രട്ടറിമാരായ കെ. എ. സദക്കത്ത്, പി. കെ. രാമചന്ദ്രൻ, യൂത്ത് വിങ്ങ് വൈസ് പ്രസിഡണ്ട് നൗഫൽ, കൂട്ടാത യൂണിറ്റ് പ്രസിഡണ്ട് കെ. അജിത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.