ടി കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം നടത്തി

ഞാങ്ങാട്ടിരിയുടെ രാഷ്ട്രീയ-സാംസ്കാരിക ഭൂപടത്തിലെ നിറസാന്നിദ്ധ്യമായിരുന്ന ടി കെ ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ ചരമ വാര്ഷിക ദിനത്തിൽ സിപിഐ (എം) ഞാങ്ങാട്ടിരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

ഞാങ്ങാട്ടിരി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം ടി കെ നാരായണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. 

ഏരിയാ കമ്മിറ്റിയംഗം കെ ജനാർദ്ധനൻ, എൽ സി അംഗങ്ങളായ പി കെ ജയ, ടി കെ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ പത്നി ശകുന്തള തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വെച്ച് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും മറ്റ് മേഖലകളിൽ കഴിവു തെളിയച്ചവരെയും അനുമോദിച്ചു. സിപിഐഎം ഞാങ്ങാട്ടിരി ലോക്കൽ സെക്രട്ടറി എം ഉമാശങ്കർ സ്വാഗതവും പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം