പാലക്കാട്‌ ജില്ലയിലെ സ്‌കൂള്‍ കെട്ടിട ഫിറ്റ്‌നസ് പരിശോധന; 1002 സ്‌കൂളുകളില്‍ 638 സ്‌കൂളുകൾ പൂര്‍ത്തിയായി

 

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനായി സ്‌കൂളുകളിലെ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂള്‍ കെട്ടിട ഫിറ്റനസ് പരിശോധന പുരോഗമിക്കുന്നു.

ജില്ലയില്‍ മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി 1002 സ്‌കൂളുകളില്‍ 638 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റനസ് പൂര്‍ത്തിയായി.

ബാക്കിയുള്ള 361 സ്‌കൂളുകളില്‍ ഫിറ്റനസ് പരിശോധന പുരോഗമിക്കുകയാണ്. മൂന്ന് സ്‌കൂളുകളുടെ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് അനുമതി നല്‍കിയിട്ടില്ല. സ്‌കൂള്‍ പരിസരത്തിന്റെ വൃത്തി, കെട്ടിടത്തിന്റെ ഘടന, ഉറപ്പ്, മേല്‍ക്കൂരയുടെ ഉറപ്പ്, അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുക, മതിലുകളുടെ അറ്റകുറ്റപണി, സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റനസ്, വൃത്തിയുള്ളതും സുരക്ഷിതവുമായ ശൗചാലയങ്ങള്‍ തുടങ്ങിയവയാണ് ഫിറ്റനസ് അനുവദിക്കുന്നതിന്റെ പ്രധാന മാനദണ്ഡങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം