കപ്പൂർ ഗ്രാമ പഞ്ചായത്തിലെ കപ്പൂർ (കൊഴിക്കര) ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക് NABH അംഗീകാരം ലഭിച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും സർട്ടിഫിക്കറ്റും, മൊമന്റോയും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ആയുർവേദ മെഡിക്കൽ ഓഫീസർ പ്രസീദ ഗോപിനാഥ് എന്നിവർ ഏറ്റുവാങ്ങി.