തൃത്താല മുടവന്നൂർ യുവജന വായനശാലയുടെ സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു. രണ്ടുനാൾ നടന്ന ചടങ്ങിൽ വിവിധ പരിപാടികൾ അരങ്ങേറി. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ.നാരായണദാസ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൃത്താല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.എം.ജെ ശ്രീചിത്രൻ ആവിഷ്കാരത്തിൻ്റെവെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഫോട്ടോ അനാച്ഛാദനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ പ്രദീപ് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ പി.പി വിജേഷ്, ഡോ.എ.ആർ രാമചന്ദ്രന് പുസ്തകം കൈമാറി പ്രകാശനം നിർവഹിച്ചു. വായനാശാല പ്രസിഡൻ്റ് എം.എൻ ശശീന്ദ്രൻ സ്വാഗതവും പ്രിയങ്ക നന്ദിയും പറഞ്ഞു.
രണ്ടാം നാൾ നടന്ന സമാപന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ അദ്ധ്യക്ഷയായി. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ.ചന്ദ്രൻ മുഖ്യാതിഥി ആയി.
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണകുമാർ, പഞ്ചായത്ത് മെമ്പർ പി.ദീപ, എം.ഉമാശങ്കർ, പി ദേവരാജൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ടി.വിനു മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ.എ.ആർ രാമചന്ദ്രൻ സ്വാഗതവും എ.കെ ചന്ദ്രബാബു നന്ദിയും പറഞ്ഞു. തുടർന്ന് ആറങ്ങോട്ടുകര കലാപാഠശാലയുടെ തളപ്പ് നാടകവും കലാ പരിപാടികളും ഗാന സന്ധ്യയും അരങ്ങേറി.
Tags
തൃത്താല