ചാലിശേരി പൗർണ്ണമി വായനശാല വാർഷികം ആഘോഷിച്ചു

കൂറ്റനാട്: ചാലിശേരി കുന്നത്തേരി ടി.പി ഉണ്ണികൃഷ്ണൻ സ്മാരക മന്ദിരത്തിൻ്റെ രജത ജൂബിലിയുടെയും പൗർണ്ണമി വായനശാലയുടെ ഒന്നാം വാർഷികാഘോഷവും നടത്തി. മുൻമന്ത്രിയും ആലത്തൂർ എം.പി.യുമായ കെ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കോളനിക്ക് പുതിയതായി പൗർണ്ണമി നഗർ എന്ന പേരിൻ്റെ പ്രഖ്യാപനവും നടത്തി. കോളനി എന്ന പദം ഒഴിവാക്കണമെന്ന സർക്കാർ ഉത്തരവിൻ്റെ ഭാഗമായാണ് കോളനിക്ക് പൗർണ്ണമി നഗർ എന്നു നാമകരണം നൽകിയത്. ചാലിശേരി പഞ്ചായത്തിൽ 17 ഓളം കോളനികളാണുള്ളത് പേര് മാറ്റുന്ന ആദ്യത്തെ കോളനിക്ക് പൗർണ്ണമി നഗർ എന്ന പുതിയ വിലാസമായി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി റജീന അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൗർണ്ണമി കലാസമിതി സ്ഥാപക അംഗങ്ങളായ കെ.കെ വേണു, ടി.സി. അപ്പുണ്ണി എന്നിവരെ ആദരിച്ചു. വയനശാലയുടെ ഉപഹാരം എം.പി കെ. രാധാകൃഷ്ണൻ സ്വീകരിച്ചു.

വിവിധ മേഖലകളിൽ മികവു തെളിയച്ചവർക്കുള്ള സമ്മാനങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി, സിനിമാ പിന്നണി ഗായകൻ മണികണ്‌ഠൻ പെരുമ്പടപ്പ് എന്നിവർ ചേർന്ന് സമ്മാനിച്ചു. വായനശാലാ സെക്രട്ടറി കെ.കെ. പ്രഭാകരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 

പഞ്ചായത്തു മെമ്പർ പി.വി രജീഷ് കുമാർ, രക്ഷാധികാരി കെ.എ രാമകൃഷ്ണൻ, ഡോ. പി രജ്ഞിത്ത്, ഇ.കെ മണികണ്ഠൻ, കെ.കെ കുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മണികണ്ഠൻ പെരുമ്പടപ്പിൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്നും വായനശാല കുട്ടികൾ - വനിതകൾ എന്നിവരുടെ വിവിധ കലാപരിപാടികളും, ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയ്യേറ്ററിൻ്റെ മാർത്താണ്ഡൻ്റെ സ്വപ്നങ്ങൾ എന്ന നാടകവും നടന്നു.
നൂറുകണക്കിന് നാട്ടുകാർ ചടങ്ങിൽ പങ്കെടുത്തു.

പരിപാടിക്ക് വായനശാല സെക്രട്ടറി കെ.കെ. പ്രഭാകരൻ, കലാസമിതി പ്രസിഡൻ്റ് ടി.എസ്. സുബ്രഹമണ്യൻ, രക്ഷാധികാരി കെ.എ. രാമകൃഷ്ണൻ, പൗർണ്ണമി സെക്രട്ടറി കെ.കെ. കുമാരൻ, വനിതാവേദി കൺവീനർ ആർ.എസ്. മാജിത, ലൈബ്രേറിയൻ വി. സന്ധ്യ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം