ഞാങ്ങാട്ടിരിയിൽ യുവാവിനെ വാടക വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി


ഞാങ്ങാട്ടിരിയിൽ യുവാവിനെ വാടക വീട്ടിൽ രക്തം വാർന്നു മരണപ്പെട്ടനിലയിൽ കണ്ടെത്തി.വല്ലപ്പുഴ സ്വദേശി കുന്നംകാട്ടിൽ വീട്ടിൽ യൂസഫിന്റെ മകൻ ബഷീറിനെയാണ് (42 വയസ്സ്) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ മാട്ടയയിലെ കുന്നിക്കൽ കോട്ടേഴ്സിലാണ് മരണപ്പെട്ട നിലയിൽ ബഷീറിനെ കണ്ടെത്തിയത്. ഭാര്യ അഫ്സത്തുമായി വാടകക്ക് കഴിയുകയായിരുന്നു ബഷീർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം