കുമാരനെല്ലൂർ: വെള്ളാളൂർ വി എഫ് സി ആർട്സ്, സ്പോർട്സ് &വെൽഫയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏട്ട് വർഷമായി നടന്നു വരുന്ന വെള്ളാളൂർ പ്രീമിയർ ലീഗിന്റെ ഒൻപതാമത് സീസണിന്റെ ഔദ്യോഗിക പ്രഖ്യാപനം തൃത്താല എം എൽ എയും, തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയുമായ എം ബി രാജേഷ് അവർകൾ നിർവഹിച്ചു.
വെള്ളാളൂരിൽ ഇനി ഫുട്ബോൾ ലഹരി എന്ന ആശയത്തോട് കൂടി കേരളത്തിൽ നടക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക എന്നത് തന്നെയാണ് ഈ വർഷത്തെ വെള്ളാളൂർ പ്രീമിയർ ലീഗിന്റെ പ്രധാനപ്പെട്ട ഉദ്ദേശം എന്ന് ക്ലബ് ഭാരവാഹികൾ മന്ത്രിയെ അറിയിക്കുകയും അതിനെ മന്ത്രി പ്രത്യകം അഭിനന്ദിക്കുകയും ചെയ്തു.
എടപ്പാൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ ബി എസ് സ്കൂൾ ഓഫ് കോമേഴ്സ് എന്ന സ്ഥാപനമാണ് ഈ വർഷത്തെ വെള്ളാളൂർ പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർമാർ. ചടങ്ങിൽ വി എഫ് സി ക്ലബ് പ്രസിഡന്റ് നഹാസ് എം പി, ജനറൽ സെക്രട്ടറി അഷറഫ് പി ടി വെള്ളാളൂർ, ക്ലബ് അംഗങ്ങളായ നസീഫ് വി വി, ഷാമിൽ വി പി ,ബാസിൽ എം കെ എന്നിവർ സംബന്ധിച്ചു.
Tags
പ്രാദേശികം