ലഹരിക്കെതിരെ സന്ദേശവുമായി കെ.എം. റഷീദ് മാസ്റ്ററുടെ10 കി.മി വിരമിക്കൽ ഓട്ടം

സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ പൊതു ജനങ്ങളിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ തന്റെ 25 വർഷത്തെ അധ്യാപന ജോലിയുടെ അവസാന നാളായ ഇന്നലെ പത്ത് കിലോമീറ്റർ വിരമിക്കൽ ഓട്ടം നടത്തി റഷീദ് മാസ്റ്റർ.

എ.എൽ.പി. എസ് ചെറുചാൽപുറം സകൂളിൽ നിന്നും വിരമിക്കുന്ന കെ എo. റഷീദ് മാസ്റ്റരുടെ അവസാന സ്കൂൾ പ്രവൃത്തി ദിനമായ ഇന്നലെ വൈകീട്ട് സ്കൂളിൽ നിന്നും 10 കിലോ മീറ്റർ ദൂരം ഓടിയാണ് തൻ്റെ മാത്തൂര് ഉള്ള വീട്ടിലെത്തിയത്
വൈകീട്ട് 5.00-ന് സ്കൂളിൽ നിന്ന് തുടങ്ങിയ ഓട്ടം മൈലാഞ്ചിക്കാട് - വാവനൂർ - കൂറ്റനാട് - തൊഴുക്കാട് - പെരിങ്ങോട് - ആമക്കാവ് വഴി വൈകുന്നേരം 630 ന് മാത്തൂരുള്ള സ്വവസതിയിലെത്തി.

നാഗലശ്ശേരി പഞ്ചായത്തംഗം അസീബ് റഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്ത ഓട്ടത്തിൽ റണ്ണേഴ്സ് പെരിങ്ങോടിൻ്റെ
അംഗങ്ങളും സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും, 
പി.ടി എ. അംഗങ്ങളും നാട്ടുകാരും അടക്കം 75-ഓളം പേർ പങ്കെടുത്തു. ഓട്ടത്തിൽ പങ്കാളികളായവരെ ഉൾപ്പെടുത്തി നോമ്പുതുറയും ഒരുക്കിയിരുന്നു.

തുടർന്നു നടന്ന ചടങ്ങിൽ റണ്ണേഴ്സ് പെരിങ്ങോട് അംഗങ്ങൾ റഷീദ് മാസ്റ്ററെ ആദരിച്ചു. കോച്ച് എം.പി മണി, അസിസ്റ്റൻ്റ് കോച്ച് വിപിൻ. വി ജി, ധർമ്മരാജൻ. കെ, Dr. രാധിക ശ്രീകുമാർ, ശ്രീമതി. ഉഷ, അഭിലാഷ് മാസ്റ്റർ, വിമൽ ചന്ദ്രൻ, എം.പി. വിജയൻ എന്നിവർ സംസാരിച്ചു.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം