ചാലിശേരിയിൽ നിന്ന് വടക്കൻമേഖല കാൽനട തീർത്ഥയാത്ര നടത്തി

കൂറ്റനാട്: ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലേക്ക് ശനിയാഴ്ച വടക്കൻ മേഖല കാൽനട തീർത്ഥയാത്ര നടത്തി. ശനിയാഴ്ച രാവിലെ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ആശീർവദിച്ച പാത്രിയർക്ക പതാക ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർക്ക് കൈമാറി പ്രാർത്ഥനക്ക് ശേഷം 20 മത് വടക്കൻ മേഖല തീർത്ഥയാത്ര ആരംഭിച്ചു.

കുന്നംകുളം - ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ സ്ളീബാ മോർ ഒസ്താത്തിയോസ് ബാവായുടെ 95-ാം ഓർമ്മപെരുന്നാളി നോടനുബന്ധിച്ചാണ് പരിശുദ്ധ ബാവായുടെ കബറിങ്കലേക്ക് വടക്കൻമേഖല കാൽനടതീർത്ഥയാത്ര നടത്തിയത്.

ബാവയോടുള്ള അപേക്ഷ - പ്രാർത്ഥനകൾ ചൊല്ലി നിരവധി വിശ്വാസികൾ കാൽനടയാത്രയിൽ പങ്കെടുത്തു. കല്ലുപുറം , കൊരട്ടിക്കര , അക്കിക്കാവ് എന്നിടങ്ങളിൽ സ്വീകരിച്ചു. അഗതിയൂർ സെൻ്റ് ജോർജ് ചാപ്പൽ ,കുന്നംകുളം  താഴത്തെ പാറ സെൻ്റ് തോമസ് ചാപ്പലിലെ സംയുക്ത സ്വീകരണത്തിനു ശേഷം തീർത്ഥയാത്ര വൈകീട്ട് ആറിന് ആർത്താറ്റ് കബറിങ്കൽ എത്തിച്ചേർന്നു. കടുത്ത വേനലിൽ  ആശ്വാസം പകർന്ന് കാൽനട തീർത്ഥാടകർക്ക് വിശ്വാസികൾ ശീതള പാനീയങ്ങൾ , ഫുട്ട്സ് എന്നിവ വിതരണം നടത്തി. തീർത്ഥയാത്രക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം