ചാലിശ്ശേരി പഞ്ചായത്തിൽ രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ എസ്.സി.കുടുംബങ്ങൾക്കുള്ള രണ്ടാംഘട്ട കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞാലിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ ടാങ്ക് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എ.രാജേഷ് പദ്ധതി വിശദീകരണം നടത്തി.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്, ഷഹന അലി, സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ, ഫാത്തിമത്ത് സിൽജ ,കെ.സുജിത, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

രണ്ടാംഘട്ടത്തിൽ 42 കുടുംബങ്ങൾക്കാണ് കുടിവെള്ള ടാങ്ക് വിതരണം നടത്തിയത്. ഒന്നാം ഘട്ടമായി പഞ്ചായത്ത് കഴിഞ്ഞ മാസത്തിൽ 45 കുടുംബങ്ങൾക്കും കുടിവെള്ള ടാങ്ക് വിതരണം നടത്തിയിരുന്നു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം