എന്റെ ചാലിശ്ശേരി യു എ ഇ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

ചാലിശ്ശേരി: പഞ്ചായത്തിൽ നിന്നും യു എ ഇ യിൽ ഉള്ളവരുടെ കൂട്ടായ്മ എൻ്റെ ചാലിശ്ശേരി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദുബൈ റാഷിദിയ പാർക്കിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നും കൂട്ടായ്‌മയുടെ അംഗങ്ങളും കുടുംബാഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെഅഞ്ഞൂറോളം പേർ പങ്കെടുത്തു. 

പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ ഫൈസൽ പാളിക്കാട്ടിൽ, ഫക്രുദ്ധീൻ ആലിക്കര, സതീഷ് ആലിക്കര, ഫിറോസ് ഹസ്സൻ, ശാഹുൽ കെ എ തുടങ്ങിയവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം