കടുംപിടുത്തവുമായി പാലക്കാട് ജില്ലാ കലക്ടർ; അവധി ചോദിച്ചു കുട്ടികളും രക്ഷിതാക്കളും കലക്ടർ പേജിൽ അഭ്യർത്ഥന

പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴയിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുവരെ ലീവ് പ്രഖ്യാപിക്കാത്തത് കലക്ടറുടെ ഫേസ്ബുക്ക് പേജിൽ അഭ്യർത്ഥനയും പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. 

അതിർത്തി ജില്ലകളായ മലപ്പുറത്തും തൃശ്ശൂരും  ലീവ് പ്രഖ്യാപിച്ചിട്ടും പാലക്കാട് ജില്ലയിൽ പ്രഖ്യാപിക്കാത്തതിൽ വലിയ നിരാശയാണ് കമന്റ് ബോക്സുകളിൽ പ്രകടിപ്പിക്കുന്നത്. തൃത്താല ന്യൂസിൽ അടക്കം മറ്റു മാധ്യമങ്ങളിൽ പേഴ്സണൽ മെസ്സേജുകൾ ആയി ലീവ് ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകി മാധ്യമപ്രവർത്തകരും മടുത്തു. വൈകാതെ തന്നെ ലീവ് പ്രഖ്യാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം