അന്ധവിശ്വാസനിരോധനനിയമം നടപ്പിലാക്കുക; കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല

തിരുമിറ്റക്കോട് : കേരള സർക്കാർ
അന്ധവിശ്വാസ നിരോധന നിയമം നടപ്പിലാക്കുക, ദേശീയപാത വികസനത്തിന്റെ മറവിൽ തൃത്താല മണ്ഡലത്തിൽ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പ് , കുന്നിടിക്കൽ, എന്നിവ അവസാനിപ്പിക്കുക,
മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ പ്രമേയങ്ങളോടെ
കേരള ശാസ്ത്ര സാഹിത്യ പരീഷത്ത് തൃത്താല മേഖലാ വാർഷിക സമ്മേളനം ചാത്തനൂർ ജി.എൽ പി.സ്ക്കൂളിൽ നടന്നു.
തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹ്റ ഉദ്ഘാടനം ചെയ്തു. തൃത്താല മേഖലാ പ്രസിഡൻ്റ് എം.കെ. കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി കെ.രാമചന്ദ്രൻ മുഖ്യപ്രഭാഷകനായി.

മേഖലാ സെക്രട്ടറി എം.വി.രാജൻ, സംഘാടക സമിതി ചെയർമാൻ ടി.പി. സലാം,സേതു ആനക്കര, ടി.ആർ. രവികുമാർ,വി.എം.രാജീവ്,കെ.രാമചന്ദ്രൻ, പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ.ജനാർദ്ദനൻ, കെ.എം.ഹരീശ്വരൻ, എ.കെ. ശ്രീദേവി, മുതിർന്ന പരിഷത്ത് പ്രവർത്തകരായ പി.കെ. നാരായണൻ കുട്ടി,കെ. പരമേശ്വരൻ, എം.എം. പരമേശ്വരൻ,വി. ഗംഗാധരൻ,സി.ജി. ശാന്തകുമാരി, സി.സച്ചിദാനന്ദൻ, എന്നിവർ സംസാരിച്ചു. കേരള സമൂഹവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ടി.കെ. മഞ്ജു പ്രഭാഷണം നടത്തി.

സമ്മേളനത്തോടനുബന്ധിച്ച് വെെദ്യുതിയും ഊർജ്ജവും ലാഭിക്കുന്ന ശാസ്ത്രവസ്തുക്കളുടെ പ്രദർശനം, ശാസ്ത്ര വിജ്ഞാന ക്ലാസ്സുകൾ , പുസ്തക പ്രചാരണം, വിദ്യാഭ്യാസ സെമിനാറുകൾ, സോപ്പു നിർമ്മാണ പരിശീലനങ്ങൾ, തുണിസഞ്ചി നിർമ്മാണ പരിശീലനം, ശാസ്ത്ര സംഗീത സദസ്സുകൾ, ബാലവേദി ക്ലാസ്സുകൾ, വിജ്ഞാനോത്സവ ക്യാമ്പുകൾ, എന്നിവ സംഘടിപ്പിച്ചു.ഭാരവാഹികൾ:എം.വി. രാജൻ (പ്രസിഡൻ്റ്) ,കെ.എ. ശ്രീദേവി (വൈസ് പ്രസിഡൻ്റ്), പി.എം.ഹരീശ്വരൻ
 ( സെക്രട്ടറി), പി.വി.ജലീൽ (ജോ. സെക്രട്ടറി) കെ. എ. രവികുമാർ ( ഖജാൻജി).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം