ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി

ചാലിശ്ശേരി ആലിക്കര എ എഫ് സി ആർടസ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും, പോലീസ് സ്റ്റേഷനുമായി സഹകരിച്ച് ലഹരിവിരുദ്ധ ക്യാമ്പും നടത്തി. ആലിക്കര മദ്രസ പരിസരത്ത് നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണം 
ചാലിശേരി പോലീസ് സീനിയർ സിപിഒ ബി ഷൈജു ക്ലാസെടുത്തു. ക്ലബ്ബ് സെക്രട്ടറി ഉമ്മർ അധ്യഷനായി.


അഡീഷണൽ സബ് ഇൻസ്പക്ടർ ഗോഗുൽ ദാസ് , സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ ആരതി , ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ തൃശൂരായി തെരഞ്ഞെടുത്ത മുഹമ്മദ് ഷിബിൽ , ബോക്സിങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ഇഹ്സാൻ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ഷഹനമുജീബ് ,
സി പി.ഒ നിതിൻ ബി , ക്ലബ്ബ് പ്രസിഡൻ്റ് മനീഷ് , ട്രഷറർ ഷമ്മാസ് എന്നിവർ സംസാരിച്ചു.

പ്രാർത്ഥനക്ക് ശേഷം നടന്ന സമൂഹ നോമ്പ് തുറയിൽ ജാതി - മത - വ്യാത്യാസംഇല്ലാതെ നിരവധി പേർ പങ്കെടുത്തു. പരിപാടിക്ക് പ്രസിഡൻ്റ് എം. എസ് മനീഷ്, സെക്രട്ടറി ഉമ്മർ, ട്രഷറർ ഷമ്മാസ്, എം.കെ ശരത്, വിനീഷ്, നിസാർ, ഷറഫു എന്നിവർ നേതൃത്യം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം