മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്റ്ററിങ് അഥവാ ഇ കെവൈസി അപ്ഡേഷൻ മൊബൈൽ ഫോണിലൂടെ ചെയ്യാൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് പ്രവർത്തന സജ്ജമായി. ഇതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. തുടർന്ന് മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. ഇതിനുശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിങ് പൂർത്തിയാക്കാം. ഇ-കെവൈസി ആപ് മുഖേന റേഷൻ മസ്റ്ററിങ് നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.
Tags
പ്രാദേശികം