പടിഞ്ഞാറങ്ങാടി: സംസ്ഥാനതല ബുഡോ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇസ്‌ലാഹിയ സീനിയർ സെക്കൻ്ററി സ്കൂളിന് വിജയത്തിളക്കം. തൃശൂർ തോപ്പ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല മത്സരത്തിലാണ് ഇസ്ലാഹിയയുടെ വിദ്യാർത്ഥികൾ കഴിവു തെളിയിച്ചത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മുഹമ്മദ് ഫാദി, മുഹമ്മദ് ഹാദി കാസിം ടി.പി. എന്നിവർ ഒന്നാം സ്ഥാനവും, ആഗ്രഹ് കൃഷ്ണ, അജ്മൽ അബ്ദുൽ ഗഫൂർ, അബ്ദുൽ ഹാദി എന്നിവർ രണ്ടാം സ്ഥാനവും അമാൻ അബ്ദുൽ ഗഫൂർ, ദേവദത്ത് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാസ്റ്റർ ഷാജഹാൻ വടക്കേക്കാടിൻ്റെ കീഴിലാണ് കുട്ടികൾ പരിശീലനം നേടിയത്.
Tags
പ്രാദേശികം
wow
മറുപടിഇല്ലാതാക്കൂ