സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന എടപ്പാളിലെ അനധിക്യത മേളകൾ നിയന്ത്രിക്കണം

എടപ്പാൾ ടൗണിന്റെ പല ഭാഗങ്ങളിലായി അനധികൃതമായി സർക്കാർ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന മേളകൾക്ക് നിയന്ത്രണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് കെ വി വി ഇ എസ് എടപ്പാൾ യൂണിറ്റ് വട്ടംകുളം ഗ്രാമ പഞ്ചായത്തു സെക്രട്ടറി പ്രസിഡന്റ്‌ എന്നിവർക്ക് നിവേദനം നൽകി. എല്ലാ നിയമങ്ങളും പാലിച്ചു 7 ഓളം ലൈസൻസുകൾ വാങ്ങി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കു നിലനിൽക്കാൻ പറ്റാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത്. അപ്പോളാണ് പഞ്ചായത്ത് ലൈസൻസ് പോലും എടുക്കാതെ ഇത്തരം ഒന്നിലധികം താത്കാലിക മേളകൾ ടൗണിൽ വരുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് വ്യാപാരികൾ ക്കിടയിൽ രൂപപ്പെട്ടു വരുന്നത്. ഗ്രാമ പഞ്ചായത്ത് പരിധിയിൽ പാവപെട്ട വർക്കായാലും, കിടപ്പു രോഗികൾക്കായാലും, എല്ലാ തരത്തിലുള്ള സഹായ പ്രവർത്തിയിലും മുന്നിൽ നിന്നു സഹായിക്കുന്ന എടപ്പാളിലെ വ്യാപാരികൾക്കു ദോഷം വരുന്ന ഈ രീതി യിൽ നിന്നും പിന്മാറണം എന്ന് സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചു തീരുമാനം എടുക്കാമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉറപ്പു നൽകി എന്ന് നേതാക്കൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം