കൂറ്റനാട് പ്രസ്സ് ക്ലബ്ബ് ലോഗോ പ്രകാശനം ചെയ്തു

തൃത്താല നിയോജക മണ്ഡലത്തിലെ പ്രാദേശിക പത്ര, ദൃശ്യ, നവമാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കൂറ്റനാട് പ്രസ് ക്ലബ് ലോഗോ തൃത്താല പോലീസ് സബ് ഇൻസ്പക്ടർ പി.കെ ശശികുമാർ പ്രകാശനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് സി.മൂസ അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവർത്തനം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ നിന്ന് സത്യസന്ധമായി വാർത്തകൾ എത്തിക്കുന്നതിന് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ കൂറ്റനാട് പ്രസ് ക്ലബ്ബിന് കഴിയും എന്ന് എസ്.ഐ പറഞ്ഞു. 

സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, ട്രഷറർ വി.രഘുകുമാർ എന്നിവർ ലോഗോ ഏറ്റുവാങ്ങി. ഉമാശങ്കർ എഴുമങ്ങാട് , സി.കെ ഉണ്ണികൃഷ്ണൻ, ടി.വി.എം അലി, സി.പി.എ കരീം, എസ്.എം അൻവർ കൂടല്ലൂർ , കെ.ജി. സണ്ണി, പ്രദീപ് ചെറുവാശേരി, വീരാവുണ്ണി മുള്ളത്ത്, മധു കൂറ്റനാട്, ടി.വി. അബൂബക്കർ, എ.സി.ഗീവർ ചാലിശേരി, സി.വി മുഹമ്മദ്റഹീസ്, ഷിബിൻ  എന്നിവർ സംസാരിച്ചു.. കൂറ്റനാട് ഗുരുവായൂർ റോഡിൽ പെട്രോൾ പമ്പിന് സമീപം കൂറ്റനാട് പ്രസ് ക്ലബ് ഓഫീസ് ഔദ്യോഗികമായി ഉടനെ തുറന്നു പ്രവർത്തനം തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം