തൃത്താല ഹൈസ്കൂളിന് സമീപം ഇന്ന് രാത്രി 8:00 മണിക്ക് നടന്ന അപകടത്തിൽ ചിറ്റപ്പുറം പാലത്തിന് സമീപം താമസിക്കുന്ന സ്ത്രീയാണ് അപകടത്തിൽപെട്ടത്.
ഇവരെ പരിക്കുകളോടെ പട്ടാമ്പി നിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനം ഇടിച്ച സ്ത്രീ റോഡരികിലുള്ള പുൽകാട്ടിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഒരു കണ്ണ് നഷ്ടപ്പെട്ട രൂപത്തിലായിരുന്നുവെന്ന് അപകട സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ പരിശ്രമിച്ചവർ പറയുന്നു. വഴി യാത്രക്കാരാണ് പരിക്ക് പറ്റി റോഡരികിൽ കിടക്കുന്ന സ്ത്രീയെ കണ്ടത്.
തൃത്താല റാഷിദ ബിരിയാണി സെൻ്ററിന് സമീപമാണ് അപകടം നടന്നത്. സ്ത്രീയെ ഇടിച്ച വാഹനം നിർത്താതെ പോയി.
Thrithala accident
Tags
പ്രാദേശികം