തൃത്താല നിയോജക മണ്ഡലത്തിലെ ഡയാലിസിസ് സെന്റർ വിപുലപ്പെടുത്തും - എം ബി രാജേഷ്

Mb rajesh


വൃക്കരോഗികൾക്കായി തൃത്താല നിയോജക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ചാലിശ്ശേരി ഡയാലിസിസ് സെന്റർ വിപുലപ്പെടുത്തുമെന്ന് തൃത്താല എംഎൽഎ എം.ബി രാജേഷ് പറഞ്ഞു. ചാലിശ്ശേരി ഡയാലിസിസ് സെന്ററിന് പുറമേ ഒരു ഡയാലിസിസ് കേന്ദ്രം കൂടി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

എസ് വൈ എസ് തൃത്താല സോൺ മെഡിക്കൽ, ഡയാലിസിസ് കാർഡ് വിതരണവും സാന്ത്വനവാരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ബി രാജേഷ്. സാന്ത്വന സേവന മേഖലയിൽ എസ് വൈ എസിനെ പ്രവർത്തനം ജനജീവിതത്തിന് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാന്ത്വന മേഖലയിൽ ഏറെ മികവ് പുലർത്തുന്ന പ്രസ്ഥാനമാണ് എസ് വൈ എസ് സാന്ത്വനം . കോവിഡ് കാലത്തും അല്ലാത്തപ്പോഴും തൃത്താല നിയോജക മണ്ഡലത്തിൽ സജീവ് പ്രവർത്തനമാണ് സംഘടനാ കാഴ്ചവയ്ക്കുന്നത്.

എസ് വൈ എസ് തൃത്താല സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്സനി യോഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ അഹ്സനി കെകെ പാലം സ്വാഗതം പറഞ്ഞു. യു.എ റഷീദ് പാലത്തറ ഗേറ്റ് ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് തൃത്താല സോൺ ജനറൽ സെക്രട്ടറി റഷീദ് ബാഖവി കൂടല്ലൂർ, എസ്എസ്എഫ് തൃത്താല ഡിവിഷൻ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ബുഖാരി പെരിങ്ങണ്ണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

SYS THRITHALA ZONE distribute medical, dialysis card For needed patience. The Program inauguration does thrithala MLA MB Rajesh.Facilities will be increase of Chalissery dialysis centre, MB Rajesh says. Sys thrithala zone president Abdul Jalil ahasani, UA Rashid palathara Gate, Rasheed Baqavi Kudallur, SSF THRITHALA division secretary sharafudheen bUkhari perunkannur 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം