ടോർച്ച് ലൈറ്റുകൾ തെളിയുന്നു. ബാബു കയറിയ ചെറാട് മലയിൽ വീണ്ടും ആളുകൾ കയറിയതായി സംശയം.

ബാബു കുടുങ്ങിയ പാലക്കാട് ചെറാട് മലയിൽ വീണ്ടും ആളുകൾ കയറിയതായി സംശയം, മലയുടെ മുകൾ ഭാഗത്തുനിന്ന് ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞതായി നാട്ടുകാർ. ആളുകൾ അധികൃതരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ തുടങ്ങി.

വാളയാർ റൈഞ്ച് ഓഫീസർ സ്ഥലത്തേക്ക് പുറപ്പെട്ടു. മലയിൽ കയറിയ ആളുകളെ കണ്ടെത്തി തിരിച്ചെത്തിക്കാൻ നീക്കം നടക്കുന്നു. മലയുടെ താഴ്ഭാഗത്ത് ജനങ്ങൾ കൂടിയിട്ടുണ്ട്.

നിരോധിത മേഖലയാണ് ഈ പ്രദേശം. അവിടെക്കാണ് ആളുകൾ കയറിയതായി പറയപ്പെടുന്നത്. ബാബു കയറി കുടുങ്ങിയ ശേഷം ഈ മലയിൽ അനുമതിയില്ലാതെ കയറുന്നതിനെതിരെ കർശന നിർദേശമാണ് വനം വകുപ്പ് നൽകിയിട്ടുള്ളത്. എന്നാൽ അത് ലംഘിച്ച് മല കയറിയാൽ കർശന നടപടി ഉണ്ടായേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം