തലക്കശ്ശേരിയിൽ ഗ്യാസ് കുറ്റികൾ നിറച്ച വണ്ടി കടയിലേക്ക് ഇടിച്ചുകയറി ഒഴിവായത് വൻ ദുരന്തം

Thalakkassey accident

തലക്കശ്ശേരി കാജാ നഗറില്‍ ഇറക്കത്ത് നിര്‍ത്തിയിട്ട ഗ്യാസ്  ലോറി കടയിലേക്ക് കയറി കടയുടെ മുന്‍ഭാഗം ഭാഗികമായി തകർന്നു.

ഏകദേശം പന്ത്രണ്ട് മണിയോടെ കോട്ടപ്പാടത്ത് നിന്നും തലക്കശ്ശേരിയിലേക്ക്  വരുന്ന വഴിയാണ് നിസ്കാര പള്ളിക്ക് സമീപം ഉയർന്ന പ്രദേശത്ത് ഗ്യാസ് സിലിണ്ടർ നിറച്ച വണ്ടി നിർത്തിയിട്ടത്.

 ഡ്രൈവർ വണ്ടിയിൽ നിന്ന് ഇറങ്ങി പോവുകയും അല്പസമയത്തിനകം വണ്ടി താനേ നീങ്ങുകയും പള്ളിയുടെ ഉടമസ്ഥതയിലുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

 സാധാരണയിൽ നിറയെ ആളുകൾ ഉണ്ടാകാറുള്ള സ്ഥലമായിരുന്നു അപകടത്തിൽപ്പെട്ടത്. സിലിണ്ടറുകൾക്ക് കേടുപാടുകൾ സംഭവിക്കാത്തത് വലിയ വിപത്ത് ഉണ്ടാകാത്തത് കാരണമായി.

Thalakkassery kayattam gas cylinder lorry accident 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം