കുമ്പിടിയിൽ നിന്ന് കുറ്റിപ്പുറത്തേക്കുള്ള ദൂരം ഇനി 1 കി.മീറ്ററോളം മാത്രം. നിലവിൽ ഏഴു കി.മീറ്റർ ദൂരം സഞ്ചരിച്ചു വേണം കുറ്റിപ്പുറം എത്താൻ. പാലം യാഥാർഥ്യമാവുന്നതോടെ ദൂരം കുറയുകയും കുറ്റിപ്പുറം സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകാനും മറ്റു കച്ചവട വാണിജ്യ സൗകര്യങ്ങൾ വർദ്ദിക്കുകയും ചെയ്യും.
125 കോടിയുടെ, തൃത്താലയിലെ കാങ്കപ്പുഴ കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് ഇന്ന് ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ അംഗീകാരമായെന്ന് കേരള നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എംബി രാജേഷ് അറിയിച്ചു.
2021 ഓഗസ്റ്റ് നാലിന്, കിഫ്ബി പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് മാത്രമായി നിയമസഭാ സ്പീക്കർ ശ്രീ.എം ബി രാജേഷിൻ്റെ അധ്യക്ഷതയിൽ, ധനകാര്യ മന്ത്രി ശ്രീ. കെ.എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. ആ യോഗം ചേര്‍ന്ന് ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ കരിയന്നൂര്‍-സൂശീലപ്പടി മേല്‍പ്പാലത്തിന് 40 കോടി രൂപയുടെ ഭരണാനുമതി നൽകുകയുണ്ടായി. ഇപ്പോള്‍ കിഫ്ബി പദ്ധതിയുടെ ഭാഗമായി തൃത്താലയിലെ കാങ്കപ്പുഴ കടവ് പാലത്തിനും അനുമതിയായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
റഗുലേറ്റര്‍ കൂടി ഉള്‍പ്പെടുന്ന ഈ പദ്ധതി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കും ജലസേചനത്തിനും സഹായകരമായിരിക്കും.
എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നിരന്തരമായി നടത്തിയ ശ്രമം ആണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത് എന്നും തൃത്താലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായി ഈ പാലം മാറുമെന്നും തൃത്താല എം.എൽ.എ കൂടിയായ കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി.രാജേഷ് പറഞ്ഞു.
kumbidi to kuttipuram bridge 1km kumbidi to kuttipuram palam 1 km 125 crore mb rajesh