ചങ്ങരംകുളം ആലംകോട് സ്വദേശിയായ യുവാവിന് ക്രൂരമർദ്ധനം

 


ആലംകോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ധിച്ചു.ആലംകോട് തച്ചുപറമ്പ് സ്വദേശിയായ പൂവത്തുപറമ്പിൽ സൽമാനുൽ ഫാരിസിനാണ് മർദ്ധനമേറ്റത്.ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം.ഫുട്ബോൾ കളിക്കാൻ പോയ സൽമാനുൽ ഫാരിസിനെ കളി സ്ഥലത്ത് നിന്ന്  നടുവട്ടം സ്വദേശികളായ യുവാക്കൾ തരാനുള്ള പണത്തിന്റെ കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു.

നടുവട്ടം ശ്രീവത്സം  ഹോസ്പിറ്റലിന് സമീപത്ത് വച്ച് അക്രമിക്കുകയായിരുന്നുവെന്ന് അക്രമത്തിൽ പരിക്കേറ്റ സൽമാനുൽ ഫാരിസ് പറഞ്ഞു.മർദ്ധനത്തിൽ താടിയെല്ലും ചെവിയും തകർന്നിട്ടുണ്ട്.ആയുധവും വടിയും ഉപയോഗിച്ചാണ് അക്രമം നടത്തിയത്.കത്തി കൊണ്ട് കഴുത്തിന് സമീപം കുത്തിയെങ്കിലും ഒഴിഞ്ഞ് മാറിയത് കൊണ്ട് താടിയിലാണ് മുറിവേറ്റതെന്നും യുവാവ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട സൽമാനുൽ ഫാരിസ് രാത്രി 10 മണിയോടെ ഓട്ടോ വിളിച്ചാണ് വീട്ടിലെത്തിയത്.ഗുരുതരമായ പരിക്കുകളോടെ രാത്രി വീട്ടിലെത്തിയ സൽമാനുൽ ഫാരിസിനെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സുഹൃത്ത് കൂടിയായ നടുവട്ടം സ്വദേശിയായ യുവാവിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം തിരിച്ച് നൽകാതിരുന്നതാണ് അക്രമത്തിന് കാരണമെന്നൊണ് വിവരം.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം