ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്തു; തൃശൂരിൽ ടി.ടി.ഇ ക്ക് അതിഥി തൊഴിലാളികളുടെ ക്രൂര മർദ്ദനം

 


തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസിക്കാണ് മർദ്ദനമേറ്റത്.

 ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാണ് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.

പരുക്കേറ്റ ബെസിയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആലുവയ്ക്കും തൃശൂരിനും ഇടയിൽ വച്ചായിരുന്നു സംഭവം.

 ബെസിയുടെ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു. 10ലധികം പേർ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം. ഒരാൾ ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിനാണ് ഇത്രയും പേർ ഒരുമിച്ച് ബെസിയെ ആക്രമിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം