അംഗൻവാടികളിലും പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് ആനക്കര ഗ്രാമപഞ്ചായത്ത്

 



യുവതലമുറ കാർഷിക മേഘലയിൽ നിന്നും അന്യം നിന്നു പോവുന്ന ഈ കാലഘട്ടത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ കൃഷിയേ കുറിച്ച് അവബോധം സൃഷ്ട്ടിക്കുന്നതിനും വേണ്ടിയാണ് , ആനക്കര ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിലുള്ള മുഴുവൻ അംഗൻവാടികളിലും , കുട്ടികളെ കൃഷി പരിജയപെടുത്തുക എന്ന ലക്ഷ്യത്തൊടെയും , അവർക്ക് ജൈവരീതിയിൽ ഉൽപാദിപ്പിക്കപ്പെട്ട പച്ചക്കറികൾ വിതരണം ചെയ്യുന്നതിനു വേണ്ടി കൂടിയാണ് ഈ മഹത്തായ ആശയത്തിന് തുടക്കം കുറിക്കുന്നത്.

ആനക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന്കൊണ്ട് നടത്തുന്ന ഈ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ആനക്കര 13 വാർഡിലെ അംഗൻവാടിയുടെ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു

വൈസ് പ്രസിഡൻ്റ് റൂബിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു , ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.സി രാജു , വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ടീച്ചർ , കൃഷി ഓഫീസർ എം പി സുരേന്ദ്രൻ , ശീമതി ബിന്ദു , സി.പി ബാവ ,അംഗൻവാടി ടീച്ചർമാരായ ,സി കെ സാവിത്രി , പ്രഭാവതി , ശോഭ ALMSC അംഗങ്ങളായ മോഹനൻ രമണി , സുരേഷ് , മറ്റു രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം