ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍; വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന്

തത്തമംഗലം ഗവ. ആയുര്‍വേദ ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍  തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, ഗവണ്‍മെന്റ്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി.ജി.ഡി.സി.എ/ഡി.സി.എ യോഗ്യതയുമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 21 ന് രാവിലെ 10.30 ന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസലും പകര്‍പ്പുമായി സുല്‍ത്താന്‍പേട്ടയില്‍ പ്രവര്‍ത്തിക്കുന്ന  ഭാരതീയ ചികിത്സാവകുപ്പ് ഓഫീസില്‍ അഭിമുഖത്തിന്  എത്തണമെന്ന് ജില്ലാ മെഡിക്കല്‍  ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2544296.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം