സ്ഥലം ലഭിച്ചാൽ തൃത്താല മണ്ഡലത്തിൽ സ്റ്റേഡിയം കൊണ്ടുവരും - എം ബി രാജേഷ്

 

എം.ബി രാജേഷ് തൃത്താല

സ്ഥലം ലഭ്യമാവുകയാണെങ്കിൽ തൃത്താലയിൽ സ്റ്റേഡിയത്തിന്  ( thrithala stadium )വേണ്ട നടപടി സ്വീകരിക്കുമെന്ന് തൃത്താല MLAയും നിയമസഭാ സ്പീക്കറുമായ അഡ്വ എം.ബി രാജേഷ്.

തൃത്താല ഫുട്ബോൾ അക്കാഡമിയുടെ സഹകരണത്തോടെ ടി.എഫ്.എ യുടെ നേതൃത്വത്തിൽ തൃത്താല ഹൈസ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ 8 മാസമായി നടന്നു വരുന്ന 15 വയസ്സിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി നടത്തുന്ന ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പിലെ കുട്ടികൾക്കുള്ള ജേഴ്സി വിതരണ ഉദ്ഘാടന ചടങ്ങിലാണ് സ്പീക്കർ അഡ്വ. എം.ബി.രാജേഷ് ഇക്കാര്യം പറഞ്ഞത്.

കായിക രംഗത്ത് പ്രത്യേകിച്ച് കാൽപന്ത് കളിയിൽ അറിയപ്പെടുന്ന തൃത്താലയിലെ കായിക താരങ്ങൾക്ക് പരിശീലിക്കാനും മൽസരങ്ങൾ സംഘടിപ്പിക്കാനും ഏക ആശ്രയമായി തൃത്താല ഹൈസ്കൂൾ ഗ്രൗണ്ട് മാത്രമാണുള്ളത്.

ഒരു പൊതു കളിസ്ഥലം വേണമെന്ന തൃത്താലക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തെക്കുറിച്ച് ചടങ്ങിൽ ഉന്നയിയിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തപ്പോഴാണ് 10 ഏക്കർ സ്ഥലമെങ്കിലും ലഭ്യമാവുകയാണെങ്കിൽ തൃത്താലയിൽ ഉന്നത നിലവാരമുള്ള സ്റ്റേഡിയം ( thrithala stadium ) തന്നെ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അതിന് വേണ്ടി കായിക മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചത്.

ഫുട്ബോൾ പരിശീലന ക്യാമ്പിലെ നാൽപതോളം കുട്ടികൾക്കുള്ള ജേഴ്സികൾ ചടങ്ങിൽ വിതരണം നടത്തുകയും ചെയ്തു.

ടി.എഫ്.എ. പ്രസിഡന്റ് K.V. മുസ്തഫ, സെക്രട്ടറി എം. താഹിർ, തൃത്താല പഞ്ചായത്ത് വൈസ് പ്രസിഡന്റ് KP. ശ്രീനിവാസൻ, വാർഡ് മെമ്പർ പത്തിൽ അലി, ടി.ഗോപാലകൃഷ്ണൻ, തൃത്താല ഹൈസ്കൂൾ എച്ച്.എം. സുഷമ ടീച്ചർ, എൻ. അലി., നൗഷാദ് മാസ്റ്റർ, എം. രവി , പി വി. ബീരാവുണ്ണി, PT. സക്കീർ , MN മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.


MB Rajesh says thrithala stadium 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം