ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ തൃത്താല ചാപ്റ്ററും പട്ടിത്തറ ഗ്രാമപഞ്ചായത്തും സംയുക്തമായി ഭട്ടിയിൽ കടവ് ശുചീകരിച്ചു. പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെബു സദക്കത്തള്ളയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ ഉദ്ഘാടനം നിർവഹിച്ചു.
മട്രോമാൻ ഇ.ശ്രീധരൻ മുഖ്യാതിഥിയായി. പ്രജിഷ വിനോദ് , നന്ദകുമാർ, ഉണ്ണികൃഷ്ണൻ , വി.അബ്ദുള്ളക്കുട്ടി, വിലാസിനി, നിഖിൽ, രാജേഷ് കവളപ്പാറ, മനോജ് പണിക്കർ, രാജൻ ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
രാജേഷ് വെങ്ങാലിൽ, വിനോദ്, സുരേഷ് കവളപ്പാറ, രാജേഷ് തിരുമിറ്റക്കോട് , രേഖ ടീച്ചർ , വിപിൻ ഗോപി ,സനോജ്, ഡോ.പ്രേമചന്ദ്രൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകി .പട്ടിത്തറ ഹരിത കർമ്മ സേനയും തൃത്താല ഗവ.കോളേജ് NSS യുണിറ്റ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
ഭാരതപ്പുഴയോരത്തെ വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് Eശ്രീധരൻ അറിയിച്ചു. വെള്ളിയാങ്കല്ല് റെഗുലേറ്റർ സന്ദർശിച്ച E.ശ്രീധരൻ അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്തുകയും യജ്ഞേശ്വരം ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.