കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു


കണ്ണൂരിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. കല്ല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടിൽ ചില തർക്കങ്ങളും സംഘർഷാവസ്ഥയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന.

ഇത്രയും സംഘർഷാവസ്ഥയിലേക്ക് നയിച്ച് കാരണമെന്താണെന്ന  വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് സന്തോഷ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

( Killed in Bomb blast at Kannur )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം