പോലീസിന് ശക്തിപകരാൻ ഇനി ഗൂര്‍ഖയും

ജില്ലാ പൊലീസിന് കരുത്താകാന്‍ ഫോഴ്സ് കമ്ബനിയുടെ ഗൂര്‍ഖ 4x4 ( Gurkha 4x4) വാഹനങ്ങളെത്തി. നാല് വാഹനങ്ങളാണ് ജില്ലയിലെത്തിയത്. മീനാക്ഷീപുരം, അഗളി, ഷോളയൂര്‍, വാളയാര്‍ സ്റ്റേഷനുകളിലാകും വാഹനങ്ങള്‍ ഉപയോഗിക്കുക.

സാധാരണ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത ദുര്‍ഘടപാതകളുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉപയോഗത്തിന്‌ 44 വാഹനമാണ് സംസ്ഥാനത്ത് പൊലീസ് വാങ്ങിയത്. ഇതില്‍ നാലെണ്ണമാണ്‌ ജില്ലയിലെത്തിയത്. ഹൈറേഞ്ച് ഏരിയകളിലും നക്സല്‍ സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കുമാണ് ഗൂര്‍ഖ ഉപയോഗിക്കുക. മഹീന്ദ്രയുടെ ( Mahindra ) ഓഫ്റോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് ആദ്യമാണ് ഫോഴ്സിന്റെ ഗൂര്‍ഖ 4x4 വാഹനം കേരള പൊലീസിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഗൂര്‍ഖയുടെ ബിഎസ്--6 വകഭേദം വിപണിയിലെത്തിയത്. ( Market )

ഇതിനുപുറമെ എട്ട് മഹീന്ദ്ര ബൊലേറോ  ( Mahindra Bolero ) ബി--4 ബിഎസ്--6 വാഹനംകൂടി പൊലീസിന്റെ ഭാഗമാകും. ഹേമാംബിക നഗര്‍, കല്ലടിക്കോട്, കൊല്ലങ്കോട്, കോങ്ങാട്, മലമ്ബുഴ, മങ്കര, മണ്ണാര്‍ക്കാട്, നാട്ടുകല്‍ സ്റ്റേഷനുകളില്‍ ഇവ ഉപയോഗിക്കും.

പൊലീസിന്റെ പ്രത്യേക വിഭാഗങ്ങളിലും പാലക്കാട്, മണ്ണാര്‍ക്കാട്, അഗളി, ആലത്തൂര്‍, ഷൊര്‍ണൂര്‍, ചിറ്റൂര്‍ സബ്ഡിവിഷനുകളില്‍ 39 സ്റ്റേഷനിലായി 265 വാഹനമുണ്ട്. ഇവയില്‍ പകുതിയില്‍താഴെ എണ്ണമാണ് പത്തുവര്‍ഷത്തിനിടെ വാങ്ങിയത്‌. 23 വാഹനം കാലപ്പഴക്കത്തെത്തുടര്‍ന്ന് ഒഴിവാക്കി. പുതിയകാലത്തെ ഗതാഗതസൗകര്യങ്ങള്‍ക്ക് പുതിയ വാഹനത്തിലേക്ക് മാറുകയാണ് പൊലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം