ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ലാന്‍ഡ് റീ സര്‍വേ തൃത്താലയില്‍ ആരംഭിച്ചു. ഉദ്ഘാടനം സ്പീക്കര്‍ എംബി രാജേഷ് നിര്‍വഹിച്ചു

സര്‍വ്വേ- ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി പട്ടാമ്പി താലൂക്കിലെ തൃത്താല വില്ലേജില്‍ ഡ്രോണ്‍ ഫ്‌ളൈ ഉദ്ഘാടനം സ്പീക്കര്‍ എം ബി രാജേഷ് നിര്‍വഹിച്ചു.

കേരളത്തില്‍ ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തതകളും പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കറും തൃത്താല  എം.എല്‍.എ.യുമായ എം ബി രാജേഷ് പറഞ്ഞു. എല്ലാവര്‍ക്കും രേഖ ലഭ്യമാക്കുക എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ  'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഡ്രോണ്‍ സര്‍വ്വേ എന്നും സ്പീക്കര്‍ പറഞ്ഞു.

ജനുവരി ആറിന് തൃത്താലയില്‍ പട്ടയ വിതരണത്തിന് എത്തിയ റവന്യുമന്ത്രി കെ രാജനാണ് ഡ്രോണ്‍ സര്‍വ്വേ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.ചുരുങ്ങിയ സമയം കൊണ്ട്  സര്‍വ്വേ നടപടികള്‍ക്ക് തുടക്കമിട്ടത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ആത്മാര്‍ത്ഥ ഇടപെടലുകള്‍ കൊണ്ടാണെന്നും തുടര്‍ന്നും ജനങ്ങളുടെ പിന്തുണ അനിവാര്യമാണെനും സ്പീക്കര്‍ പറഞ്ഞു. ഡ്രോണ്‍ സര്‍വ്വേയുടെ സ്വിച്ചോണ്‍ കര്‍മ്മവും സ്പീക്കര്‍ നിര്‍വ്വഹിച്ചു.

തൃത്താല വി കെ കടവില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി പി റജീന, തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ജയ, വൈസ് പ്രസിഡണ്ട് ശ്രീനിവാസന്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളും  ഡപ്യൂട്ടി ഡയറക്ടർ സർവ്വേ ആശാ എം എ, പട്ടാമ്പി തഹസില്‍ദാര്‍, പട്ടാമ്പി ഭൂരേഖാ തഹസില്‍ദാര്‍,പാടശേഖര സമിതി പ്രസിഡന്റ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം