മലയിൽ വീണ്ടും ആളുകൾ കയറിയ വിവരമറിഞ്ഞ് താഴ്ഭാഗത്ത് തടിച്ചു കൂടിയ നാട്ടുകാർ |
നാട്ടുകാരെ ആശങ്കപ്പെടുത്തി കൂർമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും (forest team ) അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു.
ഞായറാഴ്ച രാത്രി മലമുകളിൽ വെളിച്ചം കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് വിവരം വനപാലകരെ അറിയിച്ചത്. രാത്രി എട്ടരമുതലാണ് കൂർമ്പാച്ചി മലയുടെ ഏറ്റവും മുകളിലായി ടോർച്ചിലേതെന്ന് തോന്നിക്കുന്ന വെളിച്ചം കണ്ടത്. തുടർന്ന് അഗ്നിരക്ഷാജീവനക്കാരും വനപാലകരും പോലീസുമെല്ലാം സ്ഥലത്തെത്തി തിരച്ചിൽ നടത്തി കണ്ടെത്തുകയായിരുന്നു. രാധാകൃഷ്ണനെ പിന്നീട് വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് ( hospital ) കൊണ്ടുപോയി.
പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഞായറാഴ്ച രാത്രി മല കയറിയത് രാധാകൃഷ്ണനല്ലെന്നും അതിക്രമിച്ചുകയറുന്നവർക്കെതിരേ കർശനനടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാത്രി മലമുകളിൽ ഒന്നിലധികം പേർ ടോർച്ചടിച്ചിരുന്നുവെന്നും മല കയറി പരിചയമുള്ള ആരെങ്കിലുമായിരിക്കുമെന്നും ഇവർ താഴെ ആളുകളുള്ളതറിഞ്ഞ് മറ്റു വഴികളിലൂടെ ഇറങ്ങിപ്പോവുകയോ കാട്ടിൽ തങ്ങുകയോ ചെയ്തിരിക്കുമെന്നും നാട്ടുകാർ ആരോപിച്ചു.
( people again climbed the cherai mountain at last night, forest and Fire force team searched and found person)