ഭാരതപ്പുഴയിൽ അനധികൃതമായി പുഴ മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി ആനക്കര സെന്ററിൽ നിന്നും അധികൃതർ പിടിച്ചെടുത്തു.
ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ വിജിലൻസ് സ്ക്വാഡാണ് തിങ്കളാഴ്ച (14-02-2022) പുലർച്ചെ നാലുമണിക്ക് വിദഗ്ധമായി കസ്റ്റഡിയിലെടുത്തു.
ഭാരതപ്പുഴയിലെ അനധികൃതമായി മണൽ കടത്ത് വ്യാപകമായി നടക്കുന്നു എന്ന പരാതി ഉന്നയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.
കെ സി കൃഷ്ണകുമാർ (വി.ഒ) സ ബാസ്റ്റ്യൻ, ജസ്റ്റിസ് മാത്യു ഫിലിപ്പ് (VFA) എന്നിവരാണ് സ്ക്വാഡ് അംഗങ്ങളായി പരിശോധന നടത്തിയത്.
Revenue Vigilance squad capture tipper lorry which do illegal sand smuggling at bharatha puzha
Tags
പ്രാദേശികം