Bahrain golden visa | ആദ്യ ബഹ്റൈൻ ഗോൾഡ് വിസ എം എ യൂസഫലിക്ക്

ബഹ്റൈൻ ഗോൾഡൻ വിസ യൂസഫലി


ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ ( bahrain golden visa ) നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ( lulu group ) ചെയർമാനുമായ എം എ യൂസഫലി. ഇന്ന് ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എം എ യുസഫലിക്ക് നൽകാൻ തീരുമാനമായത്.

ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തിൽ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നതായും ഗോൾഡൻ വിസ നമ്പർ 001 ലഭിച്ച ശേഷം യൂസഫലി പറഞ്ഞു.

ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നത്തിൽ സംശയമില്ലെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായും യൂസഫലി ഇന്ന് മനാമയിൽ വെച്ച് കൂടിക്കാഴച നടത്തി.

നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്.

വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

 Bahrain Golden visa Yusuf Ali 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം