സുഹൃത്ത് ആഷികിനെ കൊന്നുവെന്നഫിറോസിന്റെ വെളിപ്പെടുത്തലിൽ ഒറ്റപ്പാലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

ഒറ്റപ്പാലം ആഷിഖ് കൊലപാതകത്തിന് കാരണം പ്രതി ഫിറോസ് വിദേശത്തേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമെന്ന് പോലീസ്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായിരുന്നു ആഷിഖും ഫിറോസും. എന്നാൽ ഒരുമിച്ചുള്ള കേസുകൾ ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് ആഷിഖ് പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. തന്നെ ആക്രമിക്കാൻ ആഷിഖ് ഉപയോഗിച്ച കത്തി പിടിച്ചുവാങ്ങി കഴുത്തിൽ തിരികെ കുത്തിയാണ് ആഷിഖിനെ ഫിറോസ് കൊലപ്പെടുത്തിയത്.

പോലീസ് സംഘം കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. അതേസമയം കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ആയുധത്തിനായി തിരച്ചിൽ നടത്തിയിരുന്നു. രണ്ട് മാസം മുൻപ് നടന്ന കൊലപാതകം ചൊവ്വാഴ്ച പ്രതി ഫിറോസിന്റെ മൊഴിയിലൂടെയാണ് പുറത്തായത്. കഴുത്തിനേറ്റ മുറിവ് തന്നെയാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിക്കണം.

2015-ലെ മോഷണക്കേസിൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താൻ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പോലീസിനോട് പറഞ്ഞത്.

ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വൻ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചിൽ ആരംഭിച്ചത്. ഷൊർണ്ണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആർ.ഡി.ഒ.യും സ്ഥലത്തെത്തി. തുടർന്ന് രണ്ട് മണിക്കൂറിനുള്ളിൽതന്നെ ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

2021 ഡിസംബർ 17-ാം തീയതി മുതൽ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷണക്കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവർ പറയുന്നത്. എന്നാൽ യുവാവിനെ കാണാതായ സംഭവത്തിൽ ആരും പരാതി നൽകിയിരുന്നില്ല.

( Stealing Criminal exposed murder of his friend, Pattambi Police found dead body from Ottappalam )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം