തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ ഓഫീസർ മഹേഷിന്റെ യാത്രാ വിവരണ പുസ്‌തകമായ 'യാത്രോത്സവം' സ്പീക്കർ എംബി രാജേഷ് പ്രകാശനം ചെയ്തു

തൃത്താല ജനമൈത്രി പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ ആൻഡ്  അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മഹേഷിന്റെ യാത്ര വിവരണ പുസ്തകം 'യാത്രോത്സവം' നിയമസഭാ സ്പീക്കറും തൃത്താല മണ്ഡലം എംഎൽഎയുമായ ശ്രീ എംബി രാജേഷ് മഹേഷിന്റെ അമ്മ ശ്രീമതി. നളിനി പ്രേമന് നൽകി പ്രകാശനം ചെയ്തു.

മനുഷ്യജീവിതത്തിന്റെ യാന്ത്രികമായ വേഗതക്കും യാത്രകളുടെ വസന്തകാലത്തിനും കടിഞ്ഞാൺ വീണ കാലഘട്ടത്തിലാണ് ഇതുവരെ ചെയ്ത ചില യാത്രാനുഭവങ്ങൾ എഴുതിവക്കണം എന്നാഗ്രഹിച്ചതെന്ന് മഹേഷ്‌ പറഞ്ഞു.

നേപ്പാളിലൂടെയും ബീഹാറിലൂടെയുമുള്ള യാത്രാനുഭവങ്ങൾ, ഒഡിഷയിലെയും, തെലുങ്ക് മണ്ണിലേയും ജീവിതാനുഭവങ്ങൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സഞ്ചാരികളുടെ പറുദീസകളിലൂടെ, ചരിത്രസ്‌മൃതികളിലൂടെ, യാത്രകാഴ്ചകൾ ഒരുക്കുന്ന പുസ്തകമാണ് 'യാത്രോത്സവം' എന്നും  പോലീസ് ഡിപ്പാർട്മെന്റ് അനുമതിയോട് കൂടി ( ലോഗോസ് പബ്ലിക്കേഷൻസ്) Logos Publications ആണ് പുറത്തിറക്കിയിട്ടുള്ളതെന്നും ശ്രീ. മഹേഷ്‌ പറഞ്ഞു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിമാരായ ജയൻ, സതീഷ് എന്നിവരും കേരള പോലീസ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ രാമകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ രാജീവ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

110 രൂപയാണ് പുസ്തകത്തിന്റെ വില. Logos Publications ന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി പുസ്തകം വാങ്ങാൻ കഴിയും.

പുസ്തകം ഓൺലൈനായി വാങ്ങാനുള്ള ലിങ്ക്

http://surl.li/bjahr

( ' Yathrolsavam ' book published by Speaker MB Rajesh written by Mahesh CK, Senior Police and Administrative officer at Thrithala Janamythri Police station )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം