തൃത്താലയിലെ പോക്സോ കേസുകൾ സിപിഎം അട്ടിമറിക്കുന്നു എന്ന പരാതി; സമഗ്രാന്വേഷണം നടത്തണം: വിടി ബൽറാം

തൃത്താല മേഖലയിൽ നടന്ന ചില പോക്സോ കേസുകൾ അധികാര ദുർവിനിയോഗത്തിലൂടെ  സിപിഎം അട്ടിമറിച്ചു എന്ന ഗൗരവമായ വിഷയം ഈയടുത്ത് നടന്ന സിപിഎം തൃത്താല ഏരിയാ സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നു . ഇത് വളരെ ഗൗരവപൂർവ്വം അന്വേഷണ വിധേയമാക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റും തൃത്താല മുൻ എംഎൽഎയുമായ വി ടി ബൽറാം ആവശ്യപ്പെട്ടു.

ഇത്രയും ഗൗരവകരമായ ആരോപണം വന്നിരിക്കുന്നത് സിപിഎം നേതാക്കന്മാരിൽ നിന്നാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ ഗൗരവപൂർവം സമീപിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നാടിന് വലിയ വിപത്തായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃത്താല സിപിഎം ഏരിയ കമ്മിറ്റി സമ്മേളനത്തിൽ പോക്സോ കേസുകൾ അട്ടിമറിക്കപ്പെട്ടത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും വേണമെന്നാണ് വി ടി ബൽറാമിന്റെ ആവശ്യം. തിയേറ്റർ വെച്ച് പീഡിപ്പിച്ച തൃത്താല സ്വദേശി, കറുകപുത്തൂർ കേന്ദ്രീകരിച്ചു നടന്ന പീഡനം എന്നീ പോക്സോ കേസുകളിലാണ് അട്ടിമറി നടന്നതെന്ന് വി.ടി ബലറാം ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം