കപ്പൂരിൽ മൂർക്കൻ പാമ്പിനെ പിടികൂടി, വീട്ടുകാർ രക്ഷപ്പെട്ടത് തലനാറിഴക്ക്. കപ്പൂർ കൊള്ളനൂർ ഹൌസിൽ നാരായണൻ കുട്ടിയുടെ അടുക്കളയിൽ പൂച്ചക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ അടുക്കളയിൽ സൂക്ഷിച്ച വിറകിന്ന് അടിയിൽ നിന്നും ഒന്നര മീറ്റർ നീളം ഉള്ള മൂർക്കൻ പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് പാമ്പ് പിടുത്ത വിദഗ്ദൻ കൈപ്പുറം അബ്ബാസ് എത്തി പാമ്പിനെ പിടികൂടി. പാമ്പിനെ ഫോറെസ്റ്റിന്ന് കൈമാറും.