കൂടല്ലൂർ ഗവ. സ്‌കൂളിൽ വായു ശുദ്ധീകരണം ലക്ഷ്യമാക്കി ഇൻഡോർ പ്ലാന്റ്സ് നട്ടു

ഗവൺമെന്റ് ഹൈസ്ക്കൂൾ കൂടല്ലൂരിലെ ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് ക്ലാസ് റൂമുകളിലും ഓഫീസിലും വിവിധ ഇൻഡോർ പ്ലാന്റുകൾ നട്ടത്. സ്കൂളിലെ ഹരിത സേനാംഗങ്ങൾ അവരവരുടെ വീടുകളിലും ഇൻഡോർ പ്ലാന്റ് നട്ടു.

ദേശീയ ഹരിത സേന ഇക്കോ ക്ലബുകളുമായി ചേർന്ന് സുസ്ഥിര ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി വായു ശുദ്ധീകരണത്തിനായാണ് വീടുകളിലും ക്ലാസ് മുറികളിലും ഇൻഡോർ പ്ലാന്റുകൾ നട്ടത്.


ദേശീയ ഹരിത സേന സ്കൂൾ കോർഡിനേറ്റർ ഡോ. വിമൽ കുമാർ , ഹെഡ്മിസ്ട്രസ് ശകുന്തള ടീച്ചർ, പ്രീത, റാണി, സുജാത , ഹരിത സേനാംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം