ചാലിശ്ശേരി ജനമൈത്രി പോലീസ് ഗൃഹസന്ദർശനം പൂർത്തിയാക്കിയ ചാലിശ്ശേരി പഞ്ചായത്തിലെ 12,15 വാർഡുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കവുക്കോട് അങ്കണവാടിയിൽ വെച്ച് നവംബർ 17 വൈകീട്ട് 5 മണിയ്ക്ക് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി "പിറന്ന നാടിനെ അറിയാം,നമ്മുടെ സംസ്കാരത്തെ അറിയാം"എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്ക്കൂൾ,യു.പി. വിഭാഗത്തിന് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായ സംഗീത്,വിപിൻ, മീനാക്ഷി,അനുരാഗ് എന്നിവർ ഉൾപ്പടെ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ചാലിശ്ശേരി ജനമൈത്രി പോലീസ് സമ്മാനങ്ങൾ നൽകി ആദരിച്ചു.
സബ് ഇൻസ്‌പെക്ടർ അനീഷ് കുട്ടികൾക്ക് സമ്മാനങ്ങൾ കൈമാറി. വാർഡ് മെമ്പർമാരായ നിഷ അജിത്കുമാർ,പി. ദിജിമോൾ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, രതീഷ്, സി.പി.ഒ.രാജീവ് പഞ്ചായത്ത് കോ- ഓർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.