തൃത്താല ഉള്ളന്നൂരിൽ യുവാവ് വീട്ടു കുളത്തിൽ മുങ്ങി മരിച്ചു. തൃത്താല ഉള്ളന്നൂർ തച്ചറകുന്നത്ത് വീട്ടിൽ ആലിക്കുട്ടി മകൻ അനസ് (38) ആണ് മരണപ്പെട്ടത്. ശനിയാഴ്ച (ഇന്ന്) കാലത്ത് പത്തുമണിയോടെയാണ് സംഭവം. കുട്ടികളുമൊത്ത് വീട്ടു കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
പ്രവാസിയായ അനസ് വെള്ളിയാഴ്ചയാണ് (ഇന്നലെ) ഖത്തറിൽ നിന്ന് വീട്ടിലെത്തിയത്. മൃതദേഹം പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്. പിതാവ് അലി, മാതാവ് ജമീല (റിട്ട.ടീച്ചർ)
Heartfelt condolences
മറുപടിഇല്ലാതാക്കൂ