ഒതളൂരിൽ കാറിനു മുന്നിൽ നായ ചാടി വാഹനം ട്രാൻസ്ഫോമറിൽ ഇടിച്ചു പരിക്ക്

പടിഞ്ഞാറങ്ങാടി ഒതളൂരിൽ കാറിന് മുന്നിൽ നായ ചാടി അപകടമുണ്ടായി. ഇന്ന് രാവിലെ 7.30 നാണ് സംഭവം. ഒതളൂരിൽ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറിന് മുന്നിലേക്കാണ് നായ ചാടിയത്. നായ ചാടിയ ഉടനെ വാഹനം വാഹനം നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല.


ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിനും ട്രാൻസ്ഫോമറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനങ്ങൾക്കും വാഹനങ്ങൾക്കും തെരുവുനായകളുടെ ശല്യം രൂക്ഷമായത് തൃത്താല ന്യൂസ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അധികാരികൾ ഇതുവരെ ഈ വിഷയത്തിന് പരിഹാരം കണ്ടിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി. തെരുവുനായ്ക്കൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവമായിരിക്കുകയാണ്.

തെരുവ് നായ ശല്യം  രൂക്ഷമാകുന്നു ...https://www.thrithalanews.in/2021/11/street-dog-cause-accident-death-block-thrithala.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം