കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറങ്ങാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് മെമ്പര്‍മാര്‍ക്കുളള പലിശ രഹിത വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപ സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയിലാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്. യൂണിറ്റ് പ്രസിഡന്റ് നാസർ ഫർണിമഹൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ടി ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
തൃത്താല മണ്ഡലം പ്രസിഡന്റ് ഷമീർ വൈക്കത്ത്, മണ്ഡലം കോഡിനേറ്റർ കെ ആർ ബാലൻ, യൂത്ത് വിംങ് ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ചാലിശ്ശേരി, കൂനംമ്മൂച്ചി യൂണിറ്റ് പ്രസിഡന്റ് മൊയ്തുണ്ണി എന്നിവർ സംസാരിച്ചു. യൂണിറ്റ് ട്രഷറർ ബഷീർ ഔഷധി ആശംസകൾ അർപ്പിച്ചു.
Tags
പ്രാദേശികം