"മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം" മലബാർ സമരഅനുസ്മരണ സമിതി സംഘടിപ്പിക്കുന്ന സമരാനുസ്മരണ യാത്രയുടെ പാലക്കാട് ജില്ലയിലെ സമാപനം കൂറ്റനാട് സെന്ററിൽ നടന്നു
പാട്ട് -വണ്ടി ,പുസ്തക-വണ്ടി ,നാടക വണ്ടിക്കും നവംബർ 12 ന് വൈകിട്ട് 6 മണിക്ക് കൂറ്റനാട് *സെന്ററിൽ സ്വീകരണം നൽകി.ലത്തീഫ് ദാരിമി അമുഖപ്രഭാഷണം നടത്തി. ഉദൈഫ് തൃത്താല മലബാർ വിപ്ലവ പാട്ട് ആലപിച്ചു.മലബാർ സമര അനുസ്മരണ സമിതി സ്വാഗതസംഘം കൺവീനർ അബ്ദുൽ നാസർ എം. കെ,ജോയിന്റ് കൺവീനർ ഷിഹാബ് കൂറ്റനാട്, അഷറഫ് പള്ളത്ത്, താഹിർ കൂനംമൂച്ചി എന്നിവർ നേതൃത്വം നൽകി.
Tags
പ്രാദേശികം