കുമരനെല്ലൂർ ഗവ :ഹൈ സ്കൂളിൽ ( KUMARANELLUR SCHOOL ) നിന്ന് 2021 മാർച്ചിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോൾ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ മുഖ്യാതിഥിയായി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ ,തൃത്താല ബ്ലോക് പഞ്ചായത്ത് മെമ്പർ ബാലകൃഷ്ണൻ ,പി ടി എ പ്രസിഡണ്ട് നവാബ് ,പ്രധാനാധ്യാപിക സി കെ സുനിത ,അലി കുമരനെല്ലൂർ ,ഷാജി മാസ്റ്റർ ,രമ ടീച്ചർ ,ജലീൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് നാരായണിക്കുട്ടി നടരാജൻ മെമ്മോറിയൽ എൻഡോവ്മെന്റ് ക്യാഷ് അവാർഡും വിതരണം ചെയ്തു .
Tags
പ്രാദേശികം