പരുതൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് സെക്രട്ടറിയായ തന്നെ സസ്പെൻഡ് ചെയ്തതിൽ രൂക്ഷവിമർശനവുമായി സി എ മിഥുൻ കൈലാസ്. സസ്പെൻഡ് ചെയ്തതിനെ തുടർന്ന് തൃത്താല ന്യൂസുമായി നേരിട്ട് സംസാരിക്കുകയായിരുന്നു സി ഐ മിഥുൻ കൈലാസ്.
രാഷ്ട്രീയക്കാരുടെ ജൽപനങ്ങൾക്ക് തന്നെ ഇരയാകാനുള്ള ശ്രമത്തിനെതിരെയാണ് ഞാൻ എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.നിസ്സാര പ്രശ്നങ്ങൾ ആരോപിച്ച് തന്റെ സത്യസന്ധതയെ ചോദ്യം ചെയ്യും വിധം സസ്പെൻഷൻ ചെയ്തതിൽ രാഷ്ട്രീയ നിഗൂഡതകൾ വ്യക്തമാണ്. പലതവണ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും എന്നാൽ ഹൈക്കോടതിയുടെയും റവന്യൂ വകുപ്പിന്റെയും നിർദ്ദേശങ്ങൾക്ക് അപ്പുറം തന്റെ ഇടപെടൽ ഉണ്ടാകില്ല എന്ന് വ്യക്തമാക്കിയതോടെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം ഉണ്ടായത്.
ആദ്യഘട്ടത്തിൽ തന്നെ സ്ഥലം മാറ്റാൻ ശ്രമിച്ചെങ്കിലും കേസ് ഇപ്പോൾ കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് സസ്പെൻഷൻ അനധികൃതമായി ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.കെട്ടിട നിർമ്മാണം,വയൽ നികത്തൽ എന്നീ വിഷയങ്ങളെ സംബന്ധിച്ചാണ് രാഷ്ട്രീയക്കാർ തന്നെ സമീപിച്ചതെന്നും സി എ മിഥുൻ ആവർത്തിച്ചു.രണ്ടാഴ്ച മുമ്പ് തന്നെ ഭരണസമിതിയുടെ ആളുകൾ ഉപരോധിക്കുകയും തുടർന്ന് പോലീസ് വരികയും തന്റെ പരാതിയിൽ കേസെടുക്കുകയും ചെയ്തിരുന്നു.
